അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

ഈ വർഷത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകോവിഡ് കണക്ക് / യുഎ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,452 കോവിഡ് കേസുകൾ

In the UAE, the number of covid patients is declining daily as a relief _dubai vartha_UAE covid19_Updates _May14

ഈ വർഷം ഇതുവരെ സ്ഥിരീകരിച്ചതിൽ വെച്ച് ഏറ്റവും കുറഞ്ഞ പ്രതിദിനകോവിഡ് കണക്കാണ് ഇന്ന് മെയ് 14 ന് യു‌എഇയിൽ റിപ്പോർട്ട് ചെയ്തത്.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,452 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,422 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 3  മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 1,452  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 543,610 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,422 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 523,778 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,626 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 18,206 സജീവ കോവിഡ് കേസുകളാണുള്ളത്.

186,370 അധിക കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!