fbpx
ആരോഗ്യം കേരളം

കോവിഡ് 19 ; കേരളത്തിൽ ലോക്ക്ഡൗൺ മേയ് 23 വരെ നീട്ടി

In Kerala, the lockdown has been extended till May 23

കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . മേയ് 23 വരെയാണ് നീട്ടിയിരിക്കുന്നത്. വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ഡൗണ്‍ നീട്ടണം എന്ന് ശുപാര്‍ശ ചെയ്തിരുന്നു.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന തിരുവനനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.

error: Content is protected !!