അബൂദാബി ഇന്ത്യ ദുബായ്

കോവിഡ് 19 ; ഇന്ത്യക്ക് സഹായമായി വീണ്ടും 5 ലക്ഷം ആൻറിവൈറൽ ടാബ്‌ലെറ്റുകൾ നൽകി യുഎഇ

UAE sends 500,000 Favipiravir tablets to India

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കാൻ യുഎഇ ജീവൻ രക്ഷാ മാർഗമായുള്ള 5 ലക്ഷം ഫവിപിരാവിർ ഗുളികകൾ കൂടി ഇന്ത്യയിലേക്കയച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച അയച്ച ആൻറിവൈറൽ മരുന്നിന്റെ 5 ലക്ഷം ഗുളികകൾക്ക് മുകളിലാണ് ഈ സഹായം.

ജീവൻ രക്ഷിക്കുന്ന ആൻറിവൈറൽ മരുന്നിന്റെ ഈ സമ്മാനം ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധത്തെ കൂടുതൽ ശക്തമാക്കുന്നു, ഞങ്ങളുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നു, 5 ലക്ഷം ഫവിപിരവിർ ടാബ്‌ലെറ്റുകൾ സമ്മാനിച്ചതിന് ഞങ്ങളുടെ അടുത്ത പങ്കാളിയും സുഹൃത്തുമായ യു‌എഇക്ക് നന്ദി പറഞ്ഞ് കൊണ്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റിലൂടെ അറിയിച്ചു.

error: Content is protected !!