കാലാവസ്ഥ കേരളം ചുറ്റുവട്ടം

തീവ്ര ന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കാറ്റായി ; കേരളത്തിൽ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Intense low pressure hurricane Toute; Red Alert in five districts of Kerala

അറബിക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്-പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടൗട്ടെ സ്ഥിതി ചെയ്യുന്നത്.

അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തില്‍ കേരളത്തിൽ കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വ്യാപക നാശ നഷ്ടങ്ങള്‍ ഉണ്ടായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ തീരപ്രദേശങ്ങള്‍ കടലാക്രമണം രൂക്ഷമായി വലിയ നാശ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. നിരവധി റോഡുകളും വീടുകളും തകര്‍ന്നു. ആയിരത്തോളം വീടുകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് ദുരിതം വിതച്ച മേഖലകളില്‍ ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമായിട്ടുണ്ട്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ശക്തിപ്രാപിച്ച് ടൗട്ട ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയുണ്ടാകും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും തീരത്തോട് അടുത്തായതിനാല്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും, ശക്തമായ കാറ്റിനും കടലാക്രമണത്തിനും, ഇടിമിന്നലിനും സാധ്യതയുണ്ട്.

റെഡ് അലര്‍ട്ട് ; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഓറഞ്ച് അലര്‍ട്ട് ; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍
യെല്ലോ അലര്‍ട്ട് ; തിരുവനന്തപുരം, പാലക്കാട്

error: Content is protected !!