യു എ ഇയിൽ അപകടങ്ങൾ തടയുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ചൂട് വർദ്ധിക്കുന്നതിന് മുൻപ് അല്ലെങ്കിൽ വേനൽകാലത്തിന് മുൻപ് വാഹനങ്ങളുടെ ടയറുകൾ പരിശോധിക്കാൻ അധികാരികളും റോഡ് സുരക്ഷാ വിദഗ്ധരും വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചു
റോഡ് ഉപരിതലവുമായി നേരിട്ട് ബന്ധപ്പെടുന്ന വാഹനത്തിന്റെ ഏക ഭാഗമാണ് ടയറുകൾ. വേനൽക്കാലത്തെ ചൂട് ചിലപ്പോൾ 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമ്പോൾ, പഴയതും അഴുകിയതുമായ ടയറുകൾ പൊട്ടിത്തെറിച്ച് ഭയാനകമായ റോഡ് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും പ്രത്യേകിച്ചും അവ ശരിയായി പരിപാലിക്കുന്നില്ലെങ്കിൽ. തെറ്റായ മർദ്ദം, മോശം വീൽ ബാലൻസ്, തെറ്റായ വിന്യാസം എന്നിവയും ടയറിന്റെ സുരക്ഷ കുറയ്ക്കുന്നതിന് കാരണമാകുന്നു.
യുഎഇയിലെ വാഹനങ്ങൾക്ക് കഠിനമായ കാലാവസ്ഥയെ നേരിടേണ്ടി വന്നേക്കാം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ് അഞ്ച് വർഷത്തിൽ കൂടുതലുള്ള ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ യുഎഇ റോഡുകളിൽ അനുവദനീയമല്ലെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.