അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിൽ ആശ്വാസമായി പ്രതിദിനകോവിഡ് രോഗികൾ കുറയുന്നു / കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,321 കോവിഡ് കേസുകൾ

UAE COVID19 DAILY UPDATES_DUBAI_VARTHA UAE MALAYALAM NEWS

ഈ വർഷം ഇതുവരെ സ്ഥിരീകരിച്ചതിൽ വെച്ച് ഏറ്റവും കുറഞ്ഞ പ്രതിദിനകോവിഡ് കണക്കാണ് ഇന്ന് മെയ് 15 ന് യു‌എഇയിൽ റിപ്പോർട്ട് ചെയ്തത്.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,321 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,302 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 3  മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 1,321 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 544,931 ആണ്. ഇന്നത്തെ കണക്കനുസരിച്ച്1,302 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 525,080 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,629 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 18,222 സജീവ കോവിഡ് കേസുകളാണുള്ളത്.

161,182  അധിക കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!