fbpx
അന്തർദേശീയം അബൂദാബി ദുബായ് യാത്ര

ഇസ്രായേൽ-ഫലസ്തീൻ സംഘർഷം : എത്തിഹാദ് എയർവേയ്‌സും ഫ്ലൈദുബായും ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കുന്നു.

Israel-Palestine conflict: UAE airlines Etihad, flydubai cancel Tel Aviv flights

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ യുഎഇ വിമാനക്കമ്പനികളായ ഇത്തിഹാദ് എയർവേയ്‌സും ഫ്ലൈദുബായും ഇസ്രായേലിലെ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.

ഇത്തിഹാദ് എയർവേയ്‌സ് ഇസ്രായേലിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഞായറാഴ്ച മുതൽ തെൽ അവീവിലേക്കുള്ള എല്ലാ യാത്രാ, ചരക്ക് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി വെബ്‌സൈറ്റിൽ വ്യക്‌തമാക്കുന്നു.

ഫ്ലൈദുബായ് ശനിയാഴ്ച രണ്ട് വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ടെങ്കിലും ഞായറാഴ്ച ദുബായിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. മറ്റ് ഫ്ലൈറ്റുകൾ അടുത്ത ആഴ്ച ഷെഡ്യൂൾ ചെയ്യും.അടുത്തിടെ ഷെഡ്യൂൾ ചെയ്ത നാല് ദിവസേനയുള്ള ഫ്ലൈറ്റുകളേക്കാൾ കുറവാണ് നിലവിലെ സാഹചര്യത്തിൽ പ്രവർത്തിപ്പിച്ചത്

error: Content is protected !!