fbpx
ആരോഗ്യം കേരളം

കോവിഡിന് പിന്നാലെ കോഴിക്കോട് ഡെങ്കിപ്പനിയും ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

Kozhikode dengue followed by covid

കോവിഡിന് പിന്നാലെ കോഴിക്കോട് ഡെങ്കിപ്പനിയും. ഇതിനകം കോഴിക്കോട് ജില്ലയിൽ 37 കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് ഇപ്പോൾ കോഴിക്കോട്. ഈ സാഹചര്യത്തിലാണ് ഡെങ്കിപ്പനി കൂടി റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയത്.വീടും പരിസരവും വെള്ളം കെട്ടി നിന്ന് കൊതുകുകൾ വളരാൻ സാഹചര്യം ഒരുക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

മണിയൂർ മേഖലയിലാണ് രോഗം പടർന്നുപിടിക്കുന്നത്. പ്രദേശത്ത് 33 പേർക്കാണ് ഡെങ്കിരോഗബാധ സ്ഥിരീകരിച്ചത്. ചോറോഡ് 11 പേർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറ്റ്യാടിയിൽ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു.

കോഴിക്കോട് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഷിഗെല്ല കേസുകളും റിപ്പോർട്ട് ചെയ്തു,  ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഫോഗിങ്ങ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!