ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണിവരെയാണ് ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരാനാണ് ഡൽഹി സര്‍ക്കാര്‍ തീരുമാനം.
കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ 6,430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ 20ന് 28,395 കോവിഡ് കേസുകളായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.