fbpx
ഷാർജ

ഷാർജയിൽ നബ്ബയിലെ താമസക്കാരുടെ ഹൈപ്പർ സ്വപ്നം പൂവണിയുന്നു, ലുലു നബ്ബ ഹൈപ്പർമാർക്കറ്റ് നാളെ തുറക്കും

ഏറെക്കാലമായി ഷാർജ നബ്ബയിലെ താമസക്കാർ ആഗ്രഹിച്ചിരുന്ന ഒരു വിശാലമായ ഹൈപ്പർ മാർക്കറ്റ് എന്ന സ്വപ്നം നാളെ സഫലീകരിക്കുകയാണ് , നബ്ബയുടെ ഹൃദയ ഭാഗത്ത് മുബാറക്  സെന്റർ ന് തൊട്ടടുത്തായി ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നതിലൂടെ.  കസ്റ്റമേഴ്സിന് പാർക്കിംഗ് സൗകര്യവും ബിൽഡിങ്ങി ൽ തന്നെ ഒരുക്കിയിട്ടുണ്ട് . നാളെ മാർച്ച് 27 ബുധൻ ഉച്ചയ്ക്കുശേഷം ഇടപാടുകാർക്ക് ഷോപ്പിംഗ് നടത്താം.  ലുലുവിൻ്റെ  നൂറ്റി അറുപത്തി നാലാമത് ഔട്ട്ലെറ്റ് ആണ് നാളെ ഷാർജ നബ്ബയിൽ തുറക്കുന്നത്.
ഉൽഘാടനം പ്രമാണിച്ച് പല വിഭവങ്ങൾക്കും പ്രത്യേക ഓഫറുകൾ ഉണ്ടായിരിക്കും.
error: Content is protected !!