fbpx
അന്തർദേശീയം അബൂദാബി

അബുദാബിയിലും ജൂലൈ 1 മുതൽ ക്വാറന്റൈൻ നിയമം ഒഴിവാക്കുന്നു.

In Abu Dhabi, too, quarantine law will be waived from July 1.

കോവിഡുമായി ബന്ധപെട്ട് ജൂലൈ ഒന്നുമുതൽ അബുദാബിയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ക്വാറന്റൈൻ ഒഴിവാക്കിയേക്കുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. യു എ ഇയിലെ പ്രമുഖ പത്രമായ ഗൾഫ്‌ന്യൂസിന്റെ റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. ഇത് നിലവിൽ വന്നാൽ ഇപ്പോൾ ദുബായിലുള്ള സിസ്റ്റത്തിന് സമാനമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നിരുന്നാലും കോവിഡുമായി ബന്ധപെട്ട് ഉയർന്ന അപകടസാധ്യത കുറഞ്ഞതും കൂടുതലുള്ളതുമായ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് പിസിആർ പ്രോട്ടോക്കോൾ വ്യത്യസ്തമായിരിക്കുമെന്ന് ഡിസിടി അബുദാബി ടൂറിസം ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അലി അൽ ഷൈബ അറിയിച്ചു.

നിലവിൽ അബുദാബിയിൽ ഗ്രീൻ-ലിസ്റ്റ് രാജ്യത്ത് നിന്ന് വരുന്ന വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ക്വാറന്റൈനിന്റെ ആവശ്യമില്ലെങ്കിലും എത്തിച്ചേരുന്ന ആറാം ദിവസം പിസിആർ പരിശോധന നടത്തണം.

എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിനേഷൻ എടുത്ത യാത്രക്കാർ വിമാനത്താവളത്തിൽ എത്തുമ്പോൾ പിസിആർ പരിശോധന നടത്തണം, അഞ്ച് ദിവസത്തേക്ക് ക്വാറന്റൈൻ ആവശ്യമാണ് , നാലാം ദിവസം മറ്റൊരു പിസിആർ പരിശോധന കൂടി നടത്തണം.

 

error: Content is protected !!