ദുബായ്

ദുബായിൽ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2021 ന് തുടക്കമായി ; ലോകത്തെ സ്വാഗതം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

Arabian Travel Market opens in Dubai 2021; Welcome everyone Sheikh Mohammed

ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം മേ​ഖ​ല​യി​ലെ ആ​ഗോ​ള ഇവന്റായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2021 ന് ഇന്ന് ഞായറാഴ്ച ദുബായിൽ തുടക്കമായി. ഒ​ന്ന​ര വ​ർ​ഷ​മാ​യി മ​ന്ദ​ഗ​തി​യി​ലാ​യ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം മേ​ഖ​ല​യി​ൽ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കു​ക എ​ന്നതാണ് ​ ഈ ഇവന്റ് ലക്ഷ്യമിടുന്നത്

കോവിഡ് -19 മഹാമാരിക്ക് ശേഷം 62 രാജ്യങ്ങളാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ ടൂറിസം പരിപാടിയിൽ പങ്കെടുക്കുന്നത്. ട്രേ​ഡ്​ സെൻറ​റി​ലെ മേ​ള 19ന്​ ​സ​മാ​പി​ക്കു​മെ​ങ്കി​ലും ഓൺ​ലൈ​ൻ സം​വാ​ദ​ങ്ങ​ൾ 24 മു​ത​ൽ 26 വ​രെ അ​ര​ങ്ങേ​റും. ഇവന്റിൽ പു​തി​യ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ളും രാ​ജ്യാ​ന്ത​ര മേ​ഖ​ല​യി​ലെ പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും അ​ണി​നി​ര​ക്കും.

”കോവിഡ് മഹാമാരിക്ക് ശേഷം അന്താരാഷ്ട്ര മെഗാ ടൂറിസം പരിപാടിയായ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ 62 രാജ്യങ്ങൾ ഇന്ന് പങ്കെടുത്തു. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ മനുഷ്യരാശി കടന്നുപോയ തുരങ്കത്തിന്റെ അവസാനത്തെ പ്രകാശത്തെ പ്രതിനിധീകരിച്ച് ആഗോള ടൂറിസം വീണ്ടെടുക്കാൻ തുടങ്ങുമ്പോൾ ദുബായ് ലോകത്തെ സ്വാഗതം ചെയ്യുന്നു.” ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവും ദുബായ് വേൾഡ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിയുടെ 28-ാം പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഇവന്റിൽ ലോ​കോ​ത്ത​ര ട്രാ​വ​ൽ ബ്രാ​ൻ​ഡു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. www.wtm.com/atm എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ശേ​ഷം എ.​ടി.​എം സ്​​റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കാം.

error: Content is protected !!