ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ഡിആര്‍ഡിഒയുടെ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് ഇന്നുമുതല്‍ ലഭ്യമാകും

The covid vaccine, developed by DRDO, will be available in India from today

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് ഇന്ന് മുതൽ ലഭ്യമാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പതിനായിരത്തോളം ഡോസുകൾ ഡൽഹിയിലെ ചില ആശുപത്രികൾക്കു വിതരണം ചെയ്താണ് ഉദ്ഘാടനം നടത്തുക.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആർഡിഒ ലാബ് വികസിപ്പിച്ചെടുത്ത 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് അഥവാ 2-ഡിജി എന്ന മരുന്നാണു നൽകുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു.

രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലമാണു മരുന്ന് കാണിച്ചത്. കൊറോണ രോഗികളുടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും അവരുടെ ഓക്‌സിജൻ ആശ്രിതത്വം കുറയ്ക്കുന്നതിനും മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. പൊടി രൂപത്തിൽ ലഭ്യമാകുന്ന മരുന്ന് വെള്ളത്തിനൊപ്പം കഴിക്കാം.

കൊറോണ ചികിത്സയ്ക്കു കൃത്യമായി മരുന്ന് ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2-ഡിജിയും വരുന്നത്. ഗ്ലുക്കോസ് ആണ് മരുന്നിലെ പ്രധാന ഘടകം. അതിനാൽ തന്നെ രോഗികളിൽ ഓക്‌സിജന്റെ അളവ് താഴുന്നത് കുറയ്ക്കാനും മരുന്ന് സഹായിക്കും.

കൊറോണയുടെ രണ്ടാം തരംഗത്തിൽ ഏതാനും ആഴ്ചകളായി മൂന്നു ലക്ഷത്തിലധികം കേസുകളും ആയിരക്കണക്കിനു മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയ്ക്കു വലിയ ആശ്വാസമാകും പുതിയ മരുന്നെന്നാണു പ്രതീക്ഷിക്കുന്നത്. പ്രതിരോധ മരുന്ന് നൽകിയവർക്ക് മൂന്ന് ദിവസത്തിനുളളിൽ തന്നെ രോഗമുക്തി ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!