അന്തർദേശീയം

പൂർണമായും കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ സന്ദർശകർക്ക് സൗദി അറേബ്യ നിർബന്ധിത ക്വാറന്റൈൻ നിയമം ഒഴിവാക്കുന്നു.

Saudi Arabia waives the mandatory quarantine law for foreign visitors who have fully taken the covid vaccination.

പൂർണമായും കോവിഡ് വാക്‌സിനേഷൻ എടുത്ത് വരുന്ന വിദേശ സന്ദർശകർക്ക് നിർബന്ധിത ക്വാറന്റൈൻ നിയമം നീക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.

ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളിൽ ഒന്നിന്റെ മുഴുവൻ ഡോസും ലഭിച്ച ഗ്രൂപ്പുകൾക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി‌എ‌സി‌എ) അറിയിച്ചു. ഈ ഇളവ് ലഭിക്കാനായി വിദേശ സന്ദർശകർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

എന്നിരുന്നാലും, കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾക്ക് അനുസൃതമായി അമേരിക്ക, ഇന്ത്യ, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, യുഎഇ എന്നിവയുൾപ്പെടെ മറ്റ് 20 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ രാജ്യത്തിൽ പ്രവേശിക്കുന്നത് ഇപ്പോഴും വിലക്കിയിരിക്കുകയാണ്.

https://twitter.com/MOISaudiArabia/status/1394050114059112451/photo/1

Image

error: Content is protected !!