ദുബായ്

കോവിഡ് വാക്സിൻ എടുത്തവർക്ക് ദുബായിൽ ഇവന്റിൽ പങ്കെടുക്കാൻ അനുമതി.

Permission to resume events in Dubai_dubaivartha_malayalamuaenews

കോവിഡ് പ്രതിരോധ കുത്തിവയ്പ് നടത്തിയ താമസക്കാർക്കും സന്ദർശകർക്കും ദുബായിലെ സംഗീത പരിപാടികളിലും ബാറുകൾ, വിവാഹങ്ങൾ, സ്പോർട്സ് ഇവന്റുകൾ തുടങ്ങീ സാമൂഹികവും നിയമപരവുമായ പരിപാടികളിൽ പങ്കെടുക്കാമെന്ന് ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സുപ്രീം കമ്മിറ്റി അറിയിച്ചു.

ഇതനുസരിച്ച് റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ, ബാറുകൾ, വിവാഹങ്ങൾ. സ്പോർട്സ്  എന്നിവയിൽ തത്സമയ വിനോദ പ്രവർത്തനങ്ങൾക്ക് മെയ് 17 മുതൽ ഒരു മാസത്തെ ട്രയൽ അടിസ്ഥാനത്തിൽ അനുമതി നൽകും. അനുമതി ലഭിച്ചിരിക്കുന്ന എല്ലാ മേഖലകളിലെ പരിപാടികൾ അവതരിപ്പിക്കുന്നവരും ജീവനക്കാരും നിർബന്ധമായും വാക്​സിൻ എടുത്തിരിക്കണം.

എല്ലാ വിനോദ സൗകര്യങ്ങൾക്കും വേദികൾക്കും അവരുടെ ശേഷി 70 ശതമാനം വരെ വർദ്ധിപ്പിക്കാൻ കഴിയും, ഹോട്ടലുകൾക്ക് അവരുടെ ഒക്യുപൻസി പരിധി 100 ശതമാനമായി ഉയർത്താൻ കഴിയും.വിവാഹ പരിപാടികൾക്ക്​ 100 പേരെ വരെ പ​ങ്കെടുപ്പിക്കാം

പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന ആളുകൾ മാസ്ക് ധരിക്കണമെന്നും കുറഞ്ഞത് രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണമെന്നും നിർബന്ധമുണ്ടെന്ന് സുപ്രീം കമ്മിറ്റി വ്യക്‌തമാക്കി.

അനുവദനീയമായ ഈ ഇവന്റുകളുടെ ഹാജർ കപ്പാസിറ്റി 70 ശതമാനത്തിൽ കൂടരുത്. ഇൻഡോർ ഇവന്റുകൾക്ക് 1,500 ഉം ഔട്ട്‌ഡോർ ഇവന്റുകൾക്ക് 2,500 ഉം ആണ് ഇത്തരം ഇവന്റുകൾക്ക് പരമാവധി ഹാജർ കപ്പാസിറ്റി അനുവദിക്കുന്നത്.

യുഎഇയിൽ നിലവിലെ കോവിഡ്​ കേസുകളിൽ ഏറ്റവും കുറഞ്ഞ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു പരീക്ഷണാടിസ്​ഥാനത്തിലാണ്​ ഒരു മാസത്തേക്ക് ഇവെന്റുകൾക്ക് അനുമതി നൽകിയിരിക്കുന്നത്​. എന്നാൽ, ഇത്​ ദീർഘിപ്പിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്​തമാക്കി.

error: Content is protected !!