ദുബായ്: ദുബായിൽ ഇനി മുതൽ പുതിയ സ്കൂൾ ഫീസ് ഘടനയ്ക്കു ഷെയ്ഖ് ഹംദാൻറെ അംഗീകാരം. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) സമർപ്പിച്ച ചട്ടക്കൂട് അടുത്ത 2019-2020 അക്കാഡമിക് വർഷം മുതൽ പ്രാബല്യത്തിൽ വരും. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് മാതാപിതാക്കളുടെ ആവശ്യങ്ങളും സ്വകാര്യ സ്കൂളുകളുടെ ആവശ്യങ്ങളും പരിഗണിച്ചാണ് പ്രസ്തുത പ്രഖ്യാപനമെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തൽ.
സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തൽ അനുസരിച്ചായിരിക്കും ഫീസ് വർധനവ് കണക്കാക്കുന്നത്. പുതിയ സ്കൂൾ ഫീസ് ചട്ടക്കൂട് പ്രകാരം ദുബായ് സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോയുടെ നിരീക്ഷണത്തിൽ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാഭ്യാസത്തിൻറെ നിലവാരം കുറയുന്നുണ്ടെങ്കിൽ ആ സ്കൂളിനെ അവരുടെ ഫീസ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ല. എന്നാൽ അതേ നിലവാരം നില നിർത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്താൽ പ്രസ്തുത സ്കൂളിന് ഫീസ് വർദ്ധനവിന് അനുമതി ലഭിക്കുന്നതാണ്.
കഴിഞ്ഞ രണ്ടു വർഷമായി ഉയർത്താത്തിരുന്ന സ്കൂൾ ഫീ പുതിയ ഫീസ് ഘടനയിലൂടെ വർദ്ധനവിന് വിധേയമാകുമെന്ന് കണകാക്കുന്നു.
During the Dubai Executive Council meeting today, we approved a new framework to regulate school fees, put forward by the @KHDA. It takes into account parents’ interests and efforts to obtain education at an acceptable price, while encouraging the advancement of private schools. pic.twitter.com/FeuQwLwRfN
— Hamdan bin Mohammed (@HamdanMohammed) March 25, 2019