fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 4,329 കോവിഡ് മരണങ്ങളും 2.63 ലക്ഷം പുതിയ കോവിഡ് കേസുകളും

INDIA COVID 19 UPDATES _MAY 18

ഇന്ത്യയിൽ കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ദിവസേനയുള്ള കേസുകളിൽ കഴിഞ്ഞ ഏഴു ദിവസമായി കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ മരണനിരക്ക് ഉയർന്ന തോതിൽ തുടരുകയാണ്

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 2,63,533 പുതിയ കോവിഡ് -19 കേസുകളും 4,329 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കോവിഡ് പകർച്ചവ്യാധിയുടെ ആരംഭം മുതൽ യുഎസിന് ശേഷം 25 മില്ല്യൺ കോവിഡ് കേസുകൾ കടക്കുന്ന രണ്ടാമത്തെ രാജ്യമായി ഇപ്പോൾ ഇന്ത്യ മാറി. ലോകത്തെ ഏറ്റവും കൂടുതൽ കോവിഡ് ബാധ നേരിടുന്ന മൂന്നാമത്തെ രാജ്യമായ ബ്രസീലിൽ ഇതുവരെ 15.6 മില്ല്യൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ആകെ കോവിഡ് കേസുകൾ ഇപ്പോൾ 2,52,28,996 ആണ്, ഇതുവരെയുള്ള കോവിഡ് മരണസംഖ്യ 278,719 ആണ്.

നിലവിൽ 2,78,719 പേരാണ് ഇന്ത്യയിൽ കോവിഡ്ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,22,436 പേർ രോഗമുക്തി നേടി.  ആകെ രോഗമുക്തി 2,15,96,512 ആണ്

 

error: Content is protected !!