അബൂദാബി

റെഡ് സിഗ്‌നൽ മറികടന്നതിന് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാൻ 50,000 ദിർഹം ഫീസ് ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

Motorists who jump red lights will be fined Dh1,000 and their vehicles will be impounded for 30 days with 12 traffic points, DUBAI_VARTHA UAE NEWS MALAYALAM

ട്രാഫിക് റെഡ് സിഗ്‌നൽ മറികടന്നതിന്റെ കുറ്റത്തിന് 30 ദിവസത്തേക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പോലീസിൽ നിന്ന് തിരികെ ലഭിക്കാൻ 50,000 ദിർഹം നൽകേണ്ടിവരുമെന്ന് അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

കുറ്റവാളികൾക്ക് 1,000 ദിർഹം പിഴയും ഗതാഗത നിയമലംഘനത്തിന് 12 ബ്ലാക്ക് പോയിന്റുകളും നൽകും.വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.

50,000 ദിർഹം ഫീസ് അടയ്ക്കുന്നതുവരെ വാഹനം തടവിലാക്കപ്പെടും. മൂന്ന് മാസത്തിനുള്ളിൽ ഉടമ വാഹനം തിരിച്ചെടുത്തില്ലെങ്കിൽ വാഹനം ലേലം ചെയ്യപ്പെടുമെന്നും ,പോലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു.

error: Content is protected !!