അന്തർദേശീയം ആരോഗ്യം ഇന്ത്യ

കോവിഡ് ബാധിച്ച സൗദി കുടുംബത്തെ മെഡിക്കൽ വിമാനത്തിൽ ഇന്ത്യയിൽ നിന്ന് സൗദിയിലെത്തിച്ചു

The Saudi family with covid was airlifted to Saudi Arabia from India on a medical flight_dubaivartha uae_malayalamnews

കോവിഡ് ബാധിച്ച് ഇന്ത്യയിൽ താമസിക്കുന്ന ഒരു സൗദി കുടുംബത്തെ മെഡിക്കൽ വിമാനത്തിൽ ഇന്ന് തിങ്കളാഴ്ച സൗദിയിലെത്തിച്ചു.

സൽമാൻ രാജാവിന്റെ പ്രത്യേക അഭ്യർത്ഥനയെത്തുടർന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ എയർ മെഡിക്കൽ ഇവാക്വേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് മെഡിക്കൽ വിമാനത്തിൽ കോവിഡ് ബാധിച്ച സൗദി കുടുംബത്തെ സൗദി റിയാദിലെ കിംഗ് സൽമാൻ എയർ ബേസിൽ എത്തിച്ചത്.

കുടുംബത്തെ സ്വീകരിക്കാൻ റൺവേയിൽ ആംബുലൻസുകൾ സജ്ജമായിരുന്നു. രോഗം പടരാതിരിക്കാൻ വ്യക്തിഗത പോഡുകളും വിമാനത്തിൽ ഉണ്ടായിരുന്നു. കൂടാതെ എല്ലാ കോവിഡ് മുൻകരുതൽ നടപടികളും ഡിപ്പാർട്ട്‌മെന്റ് സ്വീകരിച്ചിരുന്നു. ഫ്ലൈറ്റ് സമയത്തോ അതിനുശേഷമോ ക്രൂ അംഗങ്ങൾക്കോ മെഡിക്കൽ സ്റ്റാഫുകൾക്കോ രോഗബാധ ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ഗുരുതരമായ രോഗബാധിതരായ 74 പേരെയെങ്കിലും ഇത്തരത്തിൽ സൗദി അറേബ്യയിലേക്ക് മെഡിക്കൽ വിമാനങ്ങൾ ഉപയോഗിച്ച് എത്തിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!