fbpx
അന്തർദേശീയം

നീരവ് മോദിയുടെ ജാമ്യാപേക്ഷ: എതിർപ്പുമായി ഇന്ത്യ

ഡല്‍ഹി : സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ എതിര്‍ക്കും. ലണ്ടനിലെത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘം നീരവ് മോദിക്കെതിരായ തെളിവുകള്‍ ഹാജരാക്കും. വെള്ളിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നേരത്തേ നീരവ് നല്‍കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. ജാമ്യത്തില്‍ വിട്ടാല്‍ ഒളിവില്‍പ്പോവാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നീരവ് മോദി ലണ്ടനില്‍ സൈര്യജീവിതം നയിക്കുന്നു എന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതിനിടെ മാര്‍ച്ച് 20 നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. നരേന്ദ്രമോദി നീരവ് മോദിയെ സഹായിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിഷയമായി ഈ തട്ടിപ്പ് മാറുന്നതിനിടെയുള്ള നീരവ് മോദിയുടെ അറസ്റ്റ് ബിജെപിക്ക് ആശ്വാസമായിരിക്കുകയാണ്.

അതേസമയം വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ നീരവ് മോദിയെ അറസ്റ്റ് ചെയ്തത് നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും സര്‍ക്കാരിന്റെ നേട്ടമായി കാണാനാകില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരെത്തെ പ്രതികരിച്ചിരുന്നു.  നീരവ് മോദിയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെയാണ് അഭിനന്ദിക്കേണ്ടതെന്നും മമത പറഞ്ഞിരുന്നു.

error: Content is protected !!