ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് മരണനിരക്ക് വീണ്ടും ഉയരുന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 കോവിഡ് മരണങ്ങളും 2.67 ലക്ഷം കോവിഡ് കേസുകളും

INDIA COVID 19 UPDATES_MAY19

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,67,334 പേര്‍ക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മൂന്ന് ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞദിവസത്തേക്കാള്‍ 3801 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25496330 ആയി. പ്രതിദിന മരണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 4529 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3,89,851 പേര്‍ രോഗമുക്തി നേടി. നിലവില്‍ 32,26,719 പേരാണ് ചികിത്സയിലുള്ളത്.

error: Content is protected !!