fbpx
അബൂദാബി ഇന്ത്യ കേരളം

തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; മുന്നൂറിലധികം മലയാളി നഴ്‌സുമാർ യുഎഇയിൽ കുടുങ്ങി

Job offer fraud; More than 300 Malayalee nurses trapped in UAE

വിവിധ തൊഴിൽ ഏജന്റുമാർ ഉയർന്ന ശമ്പളവും മറ്റ് തൊഴിൽ ആനുകൂല്യങ്ങളുംവാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായി കേരളത്തിലെ മുന്നൂറിലധികം നഴ്‌സുമാർ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നതായി പരാതി. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വ്യാപമാക്കിയ നാളുകളിൽ കൂടുതൽ നഴ്സുമാരെ ആവശ്യമുണ്ടായിരുന്ന സാഹചര്യം മുതലാക്കിയാണ് ഏജൻസികൾ തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ഇതിൽ പലരും യുഎഇയിലേക്കുള്ള യാത്രയ്ക്കായി ബാങ്കുകളിൽ നിന്ന് ലോണെടുത്താണ് എത്തിയിരിക്കുന്നത്. നഴ്‌സുമാർ നൽകിയ നമ്പറുകൾ ഉപയോഗിച്ച് ഏജന്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആയിരുന്നു.

കേരളത്തിലെ ഏജന്റുമാർക്ക് ഏകദേശം 12,000 ദിർഹത്തോളം നൽകിയതായി നഴ്‌സുമാർ പറഞ്ഞു. പലരും യുഎഇയിലെ ആശുപത്രികളിൽ ജോലി തേടിക്കൊണ്ടിരിക്കുകയാണ്. രണ്ട് നഴ്‌സുമാർ നീതി ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരെ സഹായിക്കുന്നതിന്, യുഎഇ ആസ്ഥാനമായുള്ള വിവിധ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി എംബസിയും കോൺസുലേറ്റും ബന്ധപ്പെട്ടിരിക്കുകയാണെന്ന് ദുബായിലെ കോൺസുലേറ്റ് ജനറൽ അറിയിച്ചു.

വന്നവരിൽ പലരും സ്വന്തം നിലയിലും മറ്റുമായി വിവിധ ഇടങ്ങളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇവിടെത്തന്നെ ജോലിയിൽ പ്രവേശിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും നാട്ടിലേക്കു പോകണ്ടവരെ അതിനു സഹായിക്കുമെന്നും വ്യക്തമാക്കി.

 

error: Content is protected !!