fbpx
ഷാർജ

ലുലു ഹൈപ്പർ മാർക്കറ്റ് ഷാർജ നബ്ബയിൽ പ്രവർത്തനമാരംഭിച്ചു; യു.എ.ഇ. യിൽ ഈ വർഷം 12 ഹൈപ്പർ മാർക്കറ്റുകൾ തുറക്കും

ഷാർജ: ലുലു ഗ്രൂപ്പിന്റെ ഷാർജയിലെ എട്ടാമത്തതയും ആഗോള തലത്തിൽ 164 മത് ലുലു ഹൈപ്പർ മാർക്കറ്റ് ഷാർജയിലെ റോള അൽ നബയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ റൂളേഴ്‌സ് കോർട്ട് മേധാവി ഷെയ്ഖ് സാലെം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഉദ്‌ഘാടനം ചെയ്തത്.

റോള മുബാറാക് സെന്ററിനടുത്തതായി അൽ ശർഖ് സ്ട്രീറ്റിലാണ് 85,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായി പുതിയ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിട്ടുള്ളത്.
യു.എ. ഇ.യിലും മറ്റ്‌ ഗൾഫ് രാജ്യങ്ങളിലും പ്രവർത്തനം കൂടുതൽ വ്യാപകമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ . യൂസുഫലി തദവസരത്തിൽ പറഞ്ഞു. അടുത്ത ഒരു വർഷത്തിനകം 32 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 12 എണ്ണം യു എ ഇ യിലും ബാക്കി മറ്റ് ജി സി സി രാജ്യങ്ങളിലുമായാണ് ആരംഭിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ റീറ്റെയ്ൽ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഗ്രൂപ്പിനുള്ളതെന്നും യൂസഫലി കൂട്ടിച്ചേർത്തു. സൗദി ദേശീയ സുരക്ഷാ ഗാർഡ് ക്യാമ്പുകളിലെയും, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ വാണിജ്യ കേന്ദ്രങ്ങളുടെ നടത്തിപ്പ് ലുലു ഗ്രൂപ്പിന് ലഭിച്ചത് ഇതിന്റെ ഭാഗാമായാണ്. ഇവിടത്തെ ഭരണാധികാരികളിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയിൽ നന്ദിയുണ്ടെന്നും യൂസുഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് സി.ഇ.ഒ .സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി, ലുലു ഡയറക്ടർ സലിം എം . എ, ലുലു ഷാർജ ഡയറക്ടർ നൗഷാദ് എന്നിവരും സംബന്ധിച്ചു .

error: Content is protected !!