fbpx
Info അബൂദാബി

യുഎഇയിൽ അപകടങ്ങൾ നടന്നയിടത്ത് കൂട്ടം കൂടുന്ന കാഴ്ചക്കാർക്ക് 1,000 ദിർഹം പിഴ ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

A fine of Dh1,50,000 for filming and circulating the scene of an accident in uae _dubaivartha_uae_malayalam_news

യുഎഇയിലെ അപകടങ്ങൾ നടന്ന സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് നിയമവിരുദ്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. കൂട്ടം കൂടുന്ന കാഴ്ചക്കാർക്ക് 1,000 ദിർഹമാണ് പിഴ.

അപകട സൈറ്റുകൾക്ക് ചുറ്റും കൂടുന്ന കാഴ്ചക്കാർ മൂലം പോലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ്, റെസ്ക്യൂ ഓഫീസർമാർ എന്നിവരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.

അപകട സൈറ്റുകൾ ചിത്രീകരിക്കുന്നതിനുള്ള ശിക്ഷ ഇതിലും കഠിനമാണ്. റോഡപകടങ്ങൾ ചിത്രീകരിക്കുന്നതും ചിത്രങ്ങളും ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ 1,50,000 ദിർഹം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അപകടത്തിൽപെട്ടവരുടെ കുടുംബങ്ങൾ ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ അവർക്ക് മാനസിക ആഘാതമുണ്ടാക്കുമെന്നതും മന്ത്രാലയം ചൂണ്ടിക്കാട്ടി.

error: Content is protected !!