ദുബായ്

ദുബായിലെ തക്ദീർ അവാർഡ്‌സിൽ എൽ & ടി (ലാർസൻ & ടൂബ്രോ) ബ്രാൻഡിന് ഉന്നത ബഹുമതി

L&T (Larsen & Toubro) brand honored at Takdeer Awards in Dubai

യുഎഇയിലുടനീളമുള്ള വിവിധ പ്രോജക്ട് സൈറ്റുകളിൽ തൊഴിലാളികൾക്ക് മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കിയതിന് ഇന്ത്യൻ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ സ്ഥാപനമായ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ദുബായിലെ തക്ദീർ അവാർഡിന്റെ നാലാം പതിപ്പിൽ ബേസ്ഡ് വർക്മെൻ പ്രാക്ടീസ് ബഹുമതി നേടി.

ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് റാഷിദ് ഹാളിൽ തിങ്കളാഴ്ച നടന്ന ഈ അവാർഡ് ദാന ചടങ്ങിൽ എൽ ആന്റ് ടി ത്രീ സ്റ്റാർ ഗ്രേഡിംഗും കരസ്ഥമാക്കി.

എൽ ആൻഡ് ടി-യെ പ്രതിനിധീകരിച്ച് പവർ ട്രാൻസ്മിഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ ബിസിനസ് വെർട്ടിക്കൽ ൻറെ വൈസ് പ്രസിഡന്റ് ആയ ടി. എ റാവു തഖ്‌ദീർ ട്രോഫി സ്വീകരിച്ചു. അഞ്ച് വിഭാഗങ്ങളിലായി 77 തൊഴിലാളികളെയും കമ്പനികളെയും ഈ ചടങ്ങിൽ ആദരിച്ചു .

error: Content is protected !!