അജ്‌മാൻ

അജ്മാനിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എമിറാത്തി യുവാവ് കൊല്ലപ്പെട്ടു.

A young Emirati man has been killed in a car-truck collision in Ajman_dubaivartha_uae_malayalam_news

അജ്മാനിലെ അൽ ഹമീദിയ പ്രദേശത്ത് കാറും ട്രക്കും കൂട്ടിയിടിച്ച് 25 കാരനായ എമിറാത്തി യുവാവ് കൊല്ലപ്പെട്ടു.

ഇന്ന് ബുധനാഴ്ച്ച പുലർച്ചെ 4.15 നാണ് അൽ ഹമീദിയ പാലത്തിന് സമീപം ഷാർജയിലേക്കുള്ള ദിശയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിലാണ് അപകടം നടന്നതെന്ന് അജ്മാൻ പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോളിംഗ് വിഭാഗം ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.

ട്രക്ക് വലത് പാതയിൽ നിന്ന് നടുവിലേക്ക് വന്ന് എമിറാത്തിയുടെ എസ്‌യുവിയിൽ ഇടിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.

റെസ്ക്യൂ യൂണിറ്റ് എത്തുമ്പോൾ യുവ ഡ്രൈവറെ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.അജ്മാൻ സിവിൽ ഡിഫൻസ് സംഘം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

ഇത്തരം ദാരുണമായ അപകടങ്ങൾ തടയാൻ എല്ലാ ഡ്രൈവർമാരോടും റോഡിൽ ശ്രദ്ധ പുലർത്താനും ജാഗ്രത പാലിക്കാനും എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കാനും ട്രാഫിക്, പട്രോളിംഗ് വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടു.

error: Content is protected !!