ആരോഗ്യം ഇന്ത്യ കേരളം

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍ എടുക്കാം ; നിർദ്ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

Breastfeeding mothers can get the covid vaccine

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാര്‍ശയും ഇതോടൊപ്പം അംഗീകരിച്ചു.

കോവിഡ് വാക്സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഗര്‍ഭിണികള്‍ക്കും വാക്സിനെടുക്കാമെന്ന് സമിതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തിയ വരികയാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

error: Content is protected !!