fbpx
ദുബായ്

ദുബായിലെ രണ്ട് പ്രധാന റോഡുകളിൽ ഒന്നിലധികം വാഹനാപകടങ്ങൾ ; റോഡുകളിൽ കാലതാമസമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്

Multi-vehicle accidents on two main roads in Dubai_dubaivartha_uae_malayalamnews

ദുബായിൽ ഇന്ന് രണ്ട് പ്രധാന റോഡുകളിൽ ഒന്നിലധികം വാഹനാപകടങ്ങൾ ഉണ്ടായി, ഇത് പ്രധാന റോഡുകളിൽ കാലതാമസമുണ്ടാക്കുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

സിറ്റി സെന്റർ മിർദിഫിനടുത്തുള്ള പാലത്തിന് മുന്നിൽ അബുദാബിയിലേക്കുള്ള പാലത്തിന് മുന്നോടിയായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് നിരവധി കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അബുദാബിയിലേക്കുള്ള ഉമ്മ് സുകീം പാലത്തിന് മുമ്പ് നിരവധി വാഹനങ്ങൾ കൂട്ടിയിച്ച്‌ ഷെയ്ഖ് സായിദ് റോഡിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. അപകടങ്ങളിൽ ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല.

വാഹനമോടിക്കുന്നവർ ശ്രദ്ധാപൂർവ്വം വാഹനമോടിക്കാനും ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും ദുബായ് പോലീസ് ആവശ്യപ്പെട്ടു.

error: Content is protected !!