ദുബായ്

4 ലക്ഷം ദിർഹം വിലമതിക്കുന്ന 17,280 വ്യാജ വാസ്‌ലൈൻ പായ്ക്കുകൾ പിടിച്ചെടുത്ത് ദുബായ് കസ്റ്റംസ്

Dubai Customs seizes 17,280 fake Vaseline packs worth AED 400,000 _dubaivartha_uae_malayalamnews

400,000 ദിർഹം വിലമതിക്കുന്ന 17,280 വ്യാജ വാസ്‌ലൈൻ പായ്ക്കുകൾ പിടിച്ചെടുത്തതായി ദുബായ് കസ്റ്റംസ് അറിയിച്ചു.

വ്യാജ വാസലിൻ ജെല്ലി കയറ്റുമതി ചെയ്തത് ഒരു ഏഷ്യൻ രാജ്യത്ത് നിന്നാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റും ദുബായ് കസ്റ്റംസിന്റെ ഭൗദ്ധിക സ്വത്തവകാശ വകുപ്പും ചേർന്ന് എയർ കാർഗോ സെന്റർ മാനേജ്‌മെന്റിന്റെ ഇൻസ്പെക്ടർമാരുമായാണ് ഈ പിടിച്ചെടുക്കൽ പ്രവർത്തനം നടത്തിയത്.

ഏറ്റവും പുതിയതും നൂതനവുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചും ഞങ്ങളുടെ സ്മാർട്ട് റിസ്ക് എഞ്ചിൻ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ എല്ലാത്തരം വാണിജ്യ തട്ടിപ്പുകൾക്കും വ്യാജവും നിരോധിത വസ്തുക്കളും കടത്തിക്കൊണ്ടുപോകുന്നത് കണ്ടു പിടിക്കാൻ സാധിച്ചെന്ന് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷുയിബ് അൽ സുവൈദി പറഞ്ഞു.

വാസ്‌ലൈൻ’ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചെന്നും രഹസ്യാന്വേഷണ വകുപ്പിന്റെ സഹായത്തോടെയും ഏകോപനത്തോടെയും ഇത് പിടിച്ചെടുക്കാൻ ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.

error: Content is protected !!