fbpx
ഇന്ത്യ കേരളം

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്  ; വൈകീട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ

Second Pinarayi government sworn in today; Evening at Thiruvananthapuram Central Stadium

ചരിത്ര വിജയത്തിന് ശേഷം തുടർഭരണത്തിലേക്ക് കടക്കുന്ന രണ്ടാം പിണറായി സർക്കാർ ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

24നോ 27നോ നിയമസഭ ചേരുന്നതും പരിഗണനയിലുണ്ട്. നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ ഉൾപ്പെടെ 500 പേർക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ക്ഷണമുള്ളത്. അതിനിടെ സത്യപ്രതിജ്ഞയ്ക്ക് എത്തുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു.

പിണറായി വിജയനും നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക് മുൻപായി പുന്നപ്ര-വയലാർ രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തും. ഇതിനായി രാവിലെ ഒൻപത് മണിയോടെ പുഷ്പാർച്ചനയ്ക്കായി നേതാക്കൾ ആലപ്പുഴയിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം വെർച്വൽ ആയാണ് പങ്കെടുക്കുക.

സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗം ചേരും.

error: Content is protected !!