Info ഷാർജ

കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകർന്ന് കുട്ടികളുടെ വായനോത്സവം ലോകശ്രദ്ധ നേടുന്നു, മിർതാലിപോവ ഇന്ന് ഷാർജ വായനോത്സവത്തിൽ പങ്കെടുത്തു.

Sharjah_festival_childrens_uae_news_emirates

ഷാർജ : പന്ത്രണ്ടാമത് ഷാർജാ വായനോത്സവം (12th Sharjah Children’s Reading Festival)കുട്ടികൾക്ക് മാത്രമല്ല എല്ലാ പ്രായക്കാർക്കും വിനോദത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും ഒരു പറുദീസ തീർക്കുന്നു. ഈ കോവിഡ് കാലഘട്ടത്തിൽ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന വായനോത്സവം പങ്കെടുക്കുന്നവർക്കെല്ലാം കുടുംബത്തോടൊപ്പം വന്ന് വിനോദത്തിലൂടെയും വിജ്ഞാനത്തിലൂടെയും തങ്ങളുടെ മാനസിക ഉല്ലാസത്തിനും മാനസിക വിഷമങ്ങൾ തരണം ചെയ്യുന്നതിനുമുള്ള ഒരു വേദിയായി അക്ഷരാർത്ഥത്തിൽ മാറി.

കുട്ടികൾക്ക് അപ്ലൈഡ് ആർട്സ് തീമിൻ്റെ ഭാഗമായി ആവേശകരമായ ഇല്ലസ്ട്രേറ്റർ വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാനും പേപ്പർ ക്വില്ലിംഗ് ആനിമേറ്റഡ് കാർട്ടൂണുകൾ പോലുള്ള ക്രിയേറ്റീവ് ആർട്ടുകളെ കുറിച്ച് അറിയുവാനുമുള്ള അവസരം ഒരുക്കിയിരിക്കുന്നു.

ഇന്ന് മെയ് 20 വ്യാഴാഴ്ച നടന്ന പ്രധാന വിശേഷങ്ങളെ കുറിച്ച് പറയുമ്പോൾ. മാജിക്കും പ്രകൃതിയുടെ മാലാഖയും ഉൾപ്പെടുന്ന “ബ്രെയിൻ ഇൻസൈറ്റ് സ്റ്റോറി” എന്ന കലാരൂപം കുട്ടികളുടെ പ്രശംസ നേടി. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിന് മാത്രമല്ല രുചികരമായ ഭക്ഷണ സാധനങ്ങൾ തയാറാക്കുന്ന വിധം അന്താരാഷ്ട്ര പാചക വിദഗ്ദ്ധരിൽ നിന്ന് നേരിട്ട് കണ്ടുപഠിക്കുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു. ഇന്ത്യൻ ബിരിയാണി മുതൽ ഇറ്റാലിയൻ പാസ്ത ജാപ്പനീസ് സൂഷി വരെയുള്ള ലോകത്തിലെ വ്യസ്തമാർന്ന ഭക്ഷണങ്ങൾ തയാറാക്കുന്ന അറിവുകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു മികച്ച വേദിയാണ് കുക്കറി കോർണറിൽ Sharjah Expo Centre ലെ പന്ത്രണ്ടാമത് ഷാർജ വായനോത്സവ വേദിയിൽ ഒരുക്കിയിരിക്കുന്നത് .

മൊറോക്കൻ ഓറഞ്ച് സലാഡിനൊപ്പം നാരങ്ങ , ഒലിവ് എന്നിവ ഉപയോഗിച്ച് രുചികരമായ ചിക്കൻ ടാഗിൻ എങ്ങനെ തയാറാക്കാമെന്ന് ഷെഫ് ആലിയ അൽ കാസിമി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു . തത്സമയ പാചകത്തിലൂടെ നിരവധി ഉഷ്ണമേഖലാ പഴങ്ങൾ ഉപയോഗിച്ച് ഷെഫ് ബദിയ ഖൈറെദ്ദീൻ രുചികരവും ആരോഗ്യപ്രദവുമായ നിരവധി ജ്യൂസുകൾ കുട്ടികൾക്ക് തയാറാക്കി നൽകി.

Kuwait Full Frame International Media Production കുട്ടികൾക്കായി അവതരിപ്പിച്ച പാടുന്നതിലും സംഗീതം പ്ലേ ചെയ്യുന്നതിലും കഴിവുള്ള ഒരു പെൺകുട്ടിയെ കുറിച്ചുള്ള കഥ പറയുന്ന നാടകം കാണികളുടെ മനം നിറച്ചു.

കോമിക്സ് കോർണറിനെ കുറിച്ച് പറയുമ്പോൾ രസകരവും മനോരഞ്ജകവുമായ കോമിക് സൃഷ്ടികൾ എങ്ങനെ ചെയ്യുന്നു എന്നതിൻ്റെ നിയമങ്ങളും രഹസ്യങ്ങളും വരെ കുട്ടികളുടെ വായനോത്സവ വേദിയിൽ പങ്കുവയ്ക്കുന്നു. കുട്ടികൾക്ക് പ്രിയങ്കരമായ കോമിക് ആൽബങ്ങളുടെ വൻ ശേഖരം തന്നെ കോമിക് സ്റ്റാളുകളിൽ ഉണ്ട്. പെൻസിൽകൊണ്ട് വരച്ച്‌കോമിക്സ് കഥാപാത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ സൃഷ്ടിക്കാമെന്നും, അങ്ങനെ പല-പല ഘട്ടങ്ങളിലൂടെ കോമിക്സിനായി തിരക്കഥ എങ്ങനെ രചിക്കാമെന്നും അതിലൂടെ സൂപ്പർഹീറോ ചിത്രങ്ങളിലേക്ക് എങ്ങനെ എത്താമെന്നും കുട്ടികൾക്ക് മനസിലാകുന്ന തരത്തിൽ ഇവിടെനിന്നും പരിശീലനം നൽകുന്നുണ്ട്. കൂടാതെ കോമിക്ക് ബുക്കുകളുടെ ശേഖരം സമ്മാനമായി ലഭിക്കുന്നതോടെ ഓരോ കുട്ടിയും കണ്ണും മനസും നിറഞ്ഞാണ് വായനോത്സവത്തിൻ്റെ വേദിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നത് .

ഇന്ന് മെയ് 20 വ്യാഴാഴ്ച നടന്ന interactive workshops നെ കുറിച്ച് പറയുമ്പോൾ ജന്മസിദ്ധമായ കഴിവുകൾ കൊണ്ട് സ്വപ്രയത്നത്താൽ ലോകം അറിയപ്പെടുന്ന ചിത്രകാരനും ഡിസൈനറുമായി തീർന്ന ദിനാര മിർതാലിപോവ ‘ദി പവർ ഓഫ് ഫോക്ലോർ’ എന്ന സെഷനിൽ സംസാരിച്ചു. ഈജിപ്ഷ്യൻ നോവലിസ്റ്റ് തയേബ് അദിബാണ് ‘ദി പവർ ഓഫ് ഫോക്ലോർ’ എന്ന സെഷനിൽ ആതിഥേയത്വം വഹിച്ചത്.

error: Content is protected !!