fbpx
ആരോഗ്യം ഇന്ത്യ

കുറയാതെ മരണനിരക്ക് ; ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,209 കോവിഡ് മരണങ്ങൾ കൂടി / 2.59 ലക്ഷം കോവിഡ് കേസുകളും

india covid19 cases _may21

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,209 പേര്‍ കോവിഡ് മൂലം മരിച്ചു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്.

3,57,295 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,60,31,991 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,27,12,735 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,91,331 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ ഇന്ത്യയിൽ 30,27,925 പേർ കോവിഡ് ചികിത്സയിൽ തുടരുന്നു.

error: Content is protected !!