ഷാർജ

ഷാർജയിൽ ലൈറ്റ് വാഹനങ്ങൾക്കായി മൂന്ന് പുതിയ പരിശോധനാ സ്റ്റേഷനുകൾ കൂടി ആരംഭിച്ചു.

Three new test stations for light vehicles have been opened in Sharjah_dubaivartha_UAE_Malayalam_News

ഷാർജയിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വിഭാഗം അഡ്‌നോക്കുമായി ചേർന്ന് ലൈറ്റ് വാഹനങ്ങൾക്കായി പരിശോധനാ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മൂന്ന് പുതിയ സ്റ്റേഷനുകൾ കൂടി ആരംഭിച്ചു.

അൽ താവൂൺ, ഇൻഡസ്ട്രിയൽ ഏരിയ 12, അൽ മൃക്കാബ് എന്നിവിടങ്ങളിലെ അഡ്‌നോക് പെട്രോൾ സ്റ്റേഷനുകളിലായാണ് ഈ മൂന്ന് സ്റ്റേഷനുകൾ. ഓരോ സ്റ്റേഷനിലെയും ഒരു ബേയിലൂടെ പ്രതിദിനം 100 വാഹനങ്ങൾക്ക് പരിശോധന സേവനം നൽകും.

പുതിയ സ്റ്റേഷനുകൾ സുപ്രധാനവും ജനസാന്ദ്രതയുള്ളതുമായ സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും സേവനങ്ങളിൽ രജിസ്ട്രേഷനായുള്ള വാഹന പരിശോധന, രജിസ്ട്രേഷൻ പുതുക്കൽ,എക്സ്പോർട്ടിങ് എന്നിവ ഉൾപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ഈ മൂന്ന് പുതിയ സ്റ്റേഷനുകൾ കൂടി ആരംഭിച്ചതോടെ ഷാർജയിലുടനീളമുള്ള ഇത്തരം പരിശോധനാ സ്റ്റേഷനുകളുടെ എണ്ണം 14 ആയി.

മൂന്ന് പുതിയ സ്റ്റേഷനുകളുടെ ലോഞ്ചിൽ കേന്ദ്ര ഓപ്പറേഷൻസ് വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അഹമ്മദ് സയീദ് അൽ നൂർ, ലഫ്റ്റനന്റ് കേണൽ ഖാലിദ് മുഹമ്മദ് അൽ കൈ, വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വിഭാഗം ഡയറക്ടർ; ലഫ്റ്റനന്റ് കേണൽ മജിദ് അൽ നുയിമി, വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ; ഷാർജ പോലീസ് ജനറൽ ആസ്ഥാനത്തെ സാങ്കേതിക പരിശോധന വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അഹമ്മദ് അൽ മുഹ്രിസി എന്നിവർ പങ്കെടുത്തു

 

 

error: Content is protected !!