ദുബായ്

യുഎ ഇയിൽ 100 % ഉടമസ്ഥാവകാശമുള്ള ലൈസൻസുകൾ കൊടുത്തു തുടങ്ങി

Began issuing 100% proprietary licenses in uae_emirates first_business_setup

യുഎ ഇയിൽ പുതിയ കമ്പനികൾ തുടങ്ങുന്നവർക്ക് 100 % ഉടമസ്ഥാവകാശം അംഗീകരിച്ച് കൊടുക്കുന്ന സമ്പ്രദായത്തിന് ജൂൺ ഒന്നിന് ഔപചാരികമായി തുടക്കമിടുകയാണെങ്കിലും, കഴിഞ്ഞ ദിവസം എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സെറ്റപ്പ് കമ്പനിയിലൂടെ അക്ബർ എക്സ്പ്രസ്സ് എന്ന സ്ഥാപനം 100 % ഉടമസ്ഥാവകാശം സ്വന്തമാക്കി ഈ രംഗത്ത് പുതിയ ചരിത്രം കുറിച്ചിരിക്കുന്നു .

അക്ബർ എക്സ്പ്രസ്സ് യു.എ.ഇയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ടൂർസ് ആൻഡ് ട്രാവെൽസ് കമ്പനിയാണ് . വളരെ കുറഞ്ഞ ചെലവിൽ കമ്പനിയുടെ പൂർണ ഉടമസ്ഥാവകാശം ലഭിച്ചതിൽ അതീവ സന്തുഷ്ടനാണ് താനെന്ന് കമ്പനിയുടമയായ ശ്രീ മുഹമ്മദ് അക്ബർ ദുബായ് വാർത്തയോട് പറഞ്ഞു . പാകിസ്‌താനിൽ നിന്നും 1993 -ഇൽ ദുബായിൽ എത്തിയ തനിക്കു ഇങ്ങനെ ഒരു അവസരം ഒരുക്കി തന്ന എമിറേറ്റ്സ് ഫസ്റ്റിനോട് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി.
അതിവേഗം തന്നെ 100 % ഓഹരി ഉടമസ്ഥതതയിൽ ഒരു പ്രവാസിക്ക് നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നു എമിറേറ്റ്സ് ഫസ്റ്റ് ബിസിനെസ്സ് സർവിസ് സെറ്റപ്പ് കമ്പനിയുടെ ഉടമ ജമാദ് ഉസ്മാൻ അറിയിച്ചു .

error: Content is protected !!