അജ്‌മാൻ അബൂദാബി അൽഐൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിൽ എമർജൻസി ലൈനിലൂടെ ഓവർടേക്ക് ചെയ്താൽ 1,000 ദിർഹം പിഴ ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

Overtaking via emergency line in UAE carries a fine of 1,000 dirhams; Abu Dhabi police issue warning_dubaivartha_uae malayalam_news

യു എ ഇയിൽ എമർജൻസി ലൈൻ ഉപയോഗിച്ച് ഓവർടേക്ക് ചെയ്താൽ 1,000 ദിർഹം പിഴയും , 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

എമർജൻസി ലൈൻ ഉപയോഗിച്ച് വാഹനമോടിക്കുന്നവർ നിയമവിരുദ്ധമായി മറികടക്കുന്നതായുള്ള ഒരു വീഡിയോയും അബുദാബി പോലീസ് പങ്കിട്ടിട്ടുണ്ട്.

മറ്റ് വാഹനങ്ങളെ മറികടക്കാൻ എമർജൻസി ലൈൻ ഉപയോഗിക്കുന്നത് അപകടകരമാണെന്നും അടിയന്തിര വാഹനങ്ങൾക്ക് കൃത്യസമയത്ത് അപകട സ്ഥലങ്ങളിലേക്ക് എത്തുന്നതിന് തടസ്സമുണ്ടാക്കുകയും കൂടാതെ പലരുടെയും ജീവൻ നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു

error: Content is protected !!