fbpx
ദുബായ്

ദുബായ് സ്പ്രിംഗ്സ് പ്രദേശത്ത് കണ്ടത് കാട്ടുമൃഗമല്ല ; വളർത്തുമൃഗമാണെന്ന് പോലീസ് നിഗമനം

What is seen in the Dubai Springs area is not wild; Police concluded it was a pet_DubaiVartha_UAE_MalayalamNews

ദുബായ് സ്പ്രിംഗ്സ് 3 റെസിഡൻഷ്യൽ പ്രദേശത്ത് കണ്ട ‘കാട്ടുമൃഗം’ യഥാർത്ഥത്തിൽ വളർത്തുമൃഗങ്ങമാണെന്ന് ദുബായ് പോലീസ് പറഞ്ഞു.

തീവ്രമായ തിരച്ചിലിനും മൃഗങ്ങളെ ട്രാക്കുചെയ്യുന്നതിന് പരിശീലനം ലഭിച്ച വിദഗ്ധരുമായി സംസാരിച്ച ശേഷമാണ് ദുബായ് പോലീസ് ഈ നിഗമനത്തിലെത്തിയത്.

മൃഗത്തിന്റെ വൈറൽ വീഡിയോ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തതായും ഇത് ഒരു വളർത്തുമൃഗമാണെന്ന് വിദഗ്ദ്ധർ നിർണ്ണയിച്ചതായും ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കും കമ്മ്യൂണിറ്റി ജീവനക്കാർക്കും ഉറപ്പുനൽകി.

താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കിടുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

error: Content is protected !!