അന്തർദേശീയം കേരളം

വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാണെങ്കിൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Chief Minister Pinarayi Vijayan has said that the Kovid vaccine will be given to those who want to go abroad for work or study.

വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് വാക്‌സിൻ നിർബന്ധമാണെങ്കിൽ നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകുന്നവർക്ക് സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ വേണ്ടതായിട്ടുണ്ട്. പ്രത്യേക അപേക്ഷ നൽകിയാൽ അങ്ങനെ ചെയ്തു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെ വാക്‌സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. തുറമുഖ ജീവനക്കാരെയും ഇതില്‍ പെടുത്തും.

പ്രവാസികള്‍ക്ക് ജീവിത കാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‍ട്രേഷന്‍ തുടങ്ങിയതായും ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!