ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 2.57 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ / 4,194 മരണങ്ങളും

INDIA COVID 19 UPDATES_MAY_22

ഇന്ത്യയിൽ പുതിയതായി 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേര്‍ കോവിഡ് മൂലം മരിച്ചു. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,62,89,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായി.കോവിഡ് ബാധിച്ച് ഇതുവരെ 2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 29,23,400 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 19,33,72,819 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!