ദുബായ് യാത്ര

ദുബായ് മെട്രോ റൂട്ട് 2020 : ജൂൺ 1 മുതൽ പുതിയ രണ്ട് മെട്രോ സ്റ്റേഷനുകൾ കൂടി ; ഗ്രീൻ ലൈൻ നേരത്തെ പ്രവർത്തനമാരംഭിക്കും.

Dubai Metro Route 2020: Two new metro stations from June 1; The Green Line will be operational sooner. dubaivartha_UAE_MalayalamNews

ദുബായ് മെട്രോ റൂട്ട് 2020 യിൽ 2021 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിച്ച ജബൽ അലി (ഇന്റർചേഞ്ച് സ്റ്റേഷൻ), ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫർജാൻ സ്റ്റേഷൻ എന്നീ നാല് സ്റ്റേഷനുകൾക്ക് ശേഷം പുതിയ രണ്ട് മെട്രോ സ്റ്റേഷനുകൾ കൂടി ജൂൺ ഒന്നിന് തുറക്കുന്നതായി ആർടിഎ അറിയിച്ചു.

റൂട്ട് 2020 ആരംഭിച്ച് ആറുമാസത്തിന് ശേഷമാണ് പുതിയ ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് സ്റ്റേഷനും എക്‌സ്‌പോ 2020 സ്റ്റേഷനും ആരംഭിക്കാനൊരുങ്ങുന്നത്.

ജൂൺ 1 മുതൽ ദുബായ് മെട്രോയുടെ റെഡ് ലൈനിന്റെ അൽ റാഷിദിയ സ്റ്റേഷനും എക്സ്പോ 2020 സ്റ്റേഷനും നേരിട്ട് യാത്രകൾ നടത്തും. യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് പോകുന്ന അല്ലെങ്കിൽ വരുന്നവർക്ക് ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും ജെബൽ അലി സ്റ്റേഷൻ.

എക്‌സ്‌പോ 2020 സ്റ്റേഷനിലേക്കുള്ള മെട്രോ സേവനം ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി തുറക്കുന്നതുവരെ എക്‌സ്‌പോയുടെ സൈറ്റിലേക്ക് പ്രവേശിക്കാൻ അർഹതയുള്ളവർക്ക് മാത്രമേ ലഭ്യമാകൂ.

ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ ആരംഭിക്കുന്നതും എക്സ്പോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാൻ ഡയറക്ടർ ജനറൽ മാത്തർ മുഹമ്മദ് അൽ ടയർ അറിയിച്ചു.

ദുബായ് മെട്രോയുടെ ഗ്രീൻ ലൈനിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ജൂൺ 1 മുതൽ പുലർച്ചെ 5 മുതലാണ് ആരംഭിക്കുക. പീക്ക് സമയങ്ങളിൽ 5 മിനിറ്റ് ആയിരിക്കും ഗ്രീൻ ലൈനിലെ ഇടവേളകൾ.

error: Content is protected !!