fbpx
അബൂദാബി ദുബായ്

കോവിഡ് മഹാമാരിയുടെ വർഷത്തിലും യുഎഇ 248,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു ; ഷെയ്ഖ് മുഹമ്മദ്

UAE created 248,000 jobs during the covid epidemic; Sheikh Mohammed_Dubaivartha_UAEMalayalamNews

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020 ൽ ലോകത്തിൽ ദശലക്ഷക്കണക്കിനാളുകൾക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ യുഎഇ 248,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു

”ലോക സമ്പദ്‌വ്യവസ്ഥ 4 ശതമാനം ചുരുങ്ങി, അന്താരാഷ്ട്ര വ്യാപാരം 20 ശതമാനം ഇടിഞ്ഞു, 2020 ൽ ലോകത്തിൽ ദശലക്ഷക്കണക്കിനാളുകൾക്ക് തൊഴിലുകൾ നഷ്ടപ്പെട്ടു, അതേ വർഷം തന്നെ യുഎഇ സമ്പദ്‌വ്യവസ്ഥ റീട്ടെയിൽ മേഖലയിലും ഇ-കൊമേഴ്‌സിലും 100,000 തൊഴിലവസരങ്ങളും സാമ്പത്തിക, സാങ്കേതിക, ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ 148,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഞങ്ങൾ ഇത് ആവർത്തിക്കുകയാണ് പ്രതിസന്ധി മാനേജുമെന്റ് അവസരങ്ങൾ സൃഷ്ടിക്കുന്നു” ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ പറഞ്ഞു.

error: Content is protected !!