അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിലെ പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും നേരിയ വർദ്ധനവ് / കഴിഞ്ഞ 24 മണിക്കൂറിനിടെ 1,596 പുതിയ കോവിഡ് കേസുകൾ

uae covid 19 updates_may 22 DubaiVartha_UAE_malayalamNews

കഴിഞ്ഞ രണ്ട് ദിവസങ്ങളായി യുഎഇയിലെ പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,596 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,571 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 4 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 1,596 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 554,516 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,571 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 534,481  ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,648 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 18,387 സജീവ കോവിഡ് കേസുകളാണുള്ളത്.

യുഎഇയിൽ 224,887 അധിക പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!