fbpx
അബൂദാബി ആരോഗ്യം

വൃത്തിഹീനമായ പരിസരം തുടങ്ങീ നിരവധി ഭക്ഷ്യസുരക്ഷാലംഘനങ്ങൾ : അബുദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടിച്ചു.

Numerous food insecurity violations, including unhygienic environment: Restaurant closes in Abu Dhabi_Dubaivartha_UAE_MalayalamNews

അബുദാബിയിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിന് പ്രാദേശിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഒരു റെസ്റ്റോറന്റ് അടച്ചുപൂട്ടിച്ചു.

അബുദാബി എമിറേറ്റിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് 2008 ലെ നിയമം (2) ലംഘിച്ചതിനും പൊതുജനാരോഗ്യം അപകടത്തിലാക്കിയതിനും മുസഫയി ഇൻഡസ്ട്രിയൽ ഏരിയയിലെ ” മക്കലു”  റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) തീരുമാനം പുറപ്പെടുവിക്കുകയായിരുന്നു.

രണ്ട് മുന്നറിയിപ്പുകൾ നൽകിയ ശേഷവും, ആരോഗ്യവും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന ആവശ്യകതകൾ നടപ്പിലാക്കുന്നതിൽ റെസ്റ്റോറന്റ് പരാജയപ്പെട്ടതിനാലാണ് അധികൃതർ അടച്ചുപൂട്ടൽ തീരുമാനത്തിലെത്തിയത്.

റെസ്റ്റോറന്റിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും സംരക്ഷിക്കുന്നതിലും കുറഞ്ഞ അളവിൽ ശുചിത്വം പാലിക്കുന്നതായും പെർമിറ്റ് ലഭിക്കാതെ ഹലാൽ ഇതര ഭക്ഷണം തയ്യാറാക്കുന്നതിലും ഹലാൽ അല്ലാത്ത ഭക്ഷണം തയ്യാറാക്കാൻ പ്രത്യേക പ്രദേശം ഇല്ലാത്തതുമായ പൊരുത്തകേടുകൾ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഇൻസ്പെക്ടർമാർ കണ്ടെത്തിയിരുന്നു.

മലിനീകരണത്തിന് കാരണമായേക്കാവുന്ന ഭക്ഷ്യവസ്തുക്കൾ വിളമ്പാൻ തയ്യാറായതും കൂടാതെ ഫ്ലോറുകൾ, വാഷ് ബേസിൻ, റഫ്രിജറേറ്റർ, മൊത്തത്തിലുള്ള സൗകര്യം എന്നിവ വൃത്തിയായി പരിപാലിച്ചിരുന്നില്ല.

എന്നിരുന്നാലും ക്രമക്കേടുകൾ ശരിയാക്കി പ്രവർത്തനം തുടങ്ങുന്നതിന് വേണ്ട എല്ലാ ആവശ്യകതകളും പാലിച്ചാൽ റെസ്റ്റോറന്റിന് വീണ്ടും തുറക്കാൻ കഴിയുമെന്ന് അതോറിറ്റി പറഞ്ഞു.

സമാനമായ എന്തെങ്കിലും വൃത്തിഹീനമായ ലംഘനം ശ്രദ്ധയിൽപെട്ടാൽ കമ്മ്യൂണിറ്റി അംഗങ്ങൾക്കും
800555 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്.

error: Content is protected !!