ദുബായ്

ദുബായിൽ ഇന്ത്യൻ തൊഴിലാളിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Indian worker found hanging in Dubai

ദുബായിലെ അൽ റിഫാ പ്രദേശത്തെ വീട്ടിൽ 34 കാരനായ ഇന്ത്യൻ തൊഴിലാളിയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ദുബായ് പോലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ തൊഴിലാളിയുടെ മരണത്തിൽ യാതൊരു ദുരൂഹതയും ഇല്ലെന്നാണ് അൽ റിഫ പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ജുമ ഖൽഫാൻ അൽ മുഹൈരി അറിയിച്ചത്. തൊഴിലാളി മൂന്ന് ദിവസമായി ജോലിസ്ഥലത്ത് എത്തിയിരുന്നില്ല. തുടർന്ന് കമ്പനി ഉടമ നൽകിയ അറിയിപ്പിനെതുടർന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്.

ഉടനെ ഒരു പോലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിൽ പോയി വാതിൽ തുറന്നപ്പോൾ തൊഴിലാളിയുടെ മൃതദേഹം സീലിംഗ് ഫാനിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഫോറൻസിക് റിപ്പോർട്ടും കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇൻസ്പെക്ടർമാർ ശേഖരിച്ച വിരലടയാളം പോലുള്ള തെളിവുകളും തൊഴിലാളി ആത്മഹത്യ ചെയ്തതായുള്ള നിഗമനത്തിൽ എത്തി. കൂടുതൽ വിവരങ്ങൾ അധി കൃതർ വെളിപ്പെടുത്തിയിട്ടില്ല

error: Content is protected !!