അജ്‌മാൻ ആരോഗ്യം

കോവിഡ് 19 ; അജ്മാനിൽ ജൂൺ 1 മുതൽ പാർട്ടികൾ,വിവാഹങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ

Covid 19; New rules regarding parties and marriages in Ajman from June 1_DUBAIVARTHA_UAE_MALAYALAMNEWS

എല്ലാ കോവിഡ് -19 പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ച് ജൂൺ 1 മുതൽ ഹോട്ടലുകളിലും വിരുന്നു ഹാളുകളിലും പാർട്ടികളും വിവാഹങ്ങളും പുനരാരംഭിക്കുമെന്ന് അജ്‌മാൻ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി സർക്കുലറിലൂടെ പ്രഖ്യാപിച്ചു.

ഒരു പാർട്ടിയിലോ കല്യാണത്തിലോ പങ്കെടുക്കാൻ പരമാവധി 100 പേരെ അനുവദിക്കും, കൂടാതെ അതിഥികൾക്കിടയിൽ മതിയായ സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം ഓരോ ടേബിളിലും അഞ്ച് പേർക്ക് മാത്രമാണ് ഇരിക്കാൻ അനുമതി.

പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള അധികാരികളുടെ ശ്രമം  കണക്കിലെടുത്ത് കോവിഡ് പടരാതിരിക്കാൻ സ്വീകരിച്ച പരിഷ്കരിച്ച മാനദണ്ഡങ്ങൾ ലംഘിച്ചതിന് യാതൊരു തരത്തിലുള്ള സഹിഷ്ണുതയും അനുവദിക്കില്ലെന്നും പിഴ ഈടാക്കുമെന്നുംഅതോറിറ്റി അറിയിച്ചു.

error: Content is protected !!