ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ / 4,454 മരണങ്ങളും/ 2.22 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും

INDIA COVID 19 UPDATES _MAY24

രോഗബാധ കുറയുന്നു, ഇന്ത്യയിൽ 2.22 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും, 4,454 മരണങ്ങളും

ഇന്ത്യയിൽ പുതിയതായി 2,22,315 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,454 പേര്‍ കോവിഡ് മൂലം മരിച്ചു. 3,02,544 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,67,52,447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,03,720 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 27,20,716 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 19,60,51,962 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!