ആരോഗ്യം ദുബായ്

ദുബായിൽ 12-15 വയസ് പ്രായമുള്ളവർക്കായി ഫൈസർ കോവിഡ് വാക്സിൻ ബുക്കിംഗ് ആരംഭിച്ചു ; ദുബായ് ഹെൽത്ത് അതോറിറ്റി

Pfizer Covid has started booking vaccines for 12-15 year olds in Dubai_Dubaivartha_UAE_MalayalamNews

12 നും 15 നും ഇടയിൽ പ്രായമുള്ളവർക്കായി ദുബായിലെ അധികൃതർ ഫൈസർ-ബയോ എൻ‌ടെക് കോവിഡ് വാക്സിൻ ബുക്കിംഗ് ആരംഭിച്ചു.

മാതാപിതാക്കൾ കുട്ടികൾക്കായി അപ്പോയിന്റ്മെൻറുകൾ ഡിഎച്ച്എ ആപ്പ് വഴി ബുക്ക് ചെയ്യാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു.

12-15 വയസ് പ്രായമുള്ള കുട്ടികളിൽ ഫൈസർ ജാബ് 100 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചതിനെതുടർന്ന്, 12-15 വയസ് പ്രായമുള്ളവർക്കായി ഫൈസർ-ബയോടെക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അടുത്തിടെ അംഗീകാരം നൽകിയിരുന്നു.

error: Content is protected !!