fbpx
ദുബായ്

ദുബായിലെ സ്‌കൂൾ കാമ്പസിൽ തീപിടുത്തം ; ആളപായമില്ല

Fire on school campus in Dubai; No injuries

ദുബായിലെ ജെംസ് മോഡേൺ അക്കാദമി സ്‌കൂൾ കാമ്പസിൽ ഇന്ന് തിങ്കളാഴ്ച ചെറിയ തീപിടുത്തമുണ്ടായി. റിപ്പോർട്ട് കിട്ടിയ ഉടനെ ദുബായ് സിവിൽ ഡിഫൻസ് എത്തി തീ അണച്ചു. എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് ജെംസ് മോഡേൺ അക്കാദമി പ്രിൻസിപ്പലും സിഇഒയുമായ നർഗിഷ് ഖമ്പട്ട പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിയോടെ കാമ്പസിന്റെ പ്രവേശന കവാടത്തിലെ ഗാർഡ്സ് ക്യാബിനിലെ ഗേറ്റ് 3 യിലാണ് തീ പടർന്നത്. എല്ലാ കുട്ടികളെയും മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് നിന്ന് അകലെ പ്രധാന മേഖലയിലേക്ക് മാറ്റി. അടിയന്തര സേവനങ്ങൾ നൽകി. ഗാർഡിന്റെ മുറിയിലെ ചില മാലിന്യ വസ്തുക്കളിലാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!