അന്തർദേശീയം ഇന്ത്യ

കോവിഡ് 19 ; യാത്രാവിലക്കിനെത്തുടർന്ന്‌ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ വിസാ കാലാവധി ജൂൺ 2 വരെ നീട്ടി

covid 19; Due to the travel ban, the visas of Saudi expatriates staying in the country have been extended till June 2_dubaivartha_UAE_Malaylam news

യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇക്കാമകൾ (റെസിഡൻസി പെർമിറ്റുകൾ), എക്സിറ്റ്, റീ-എൻട്രി വിസകൾ എന്നിവയുടെ സാധുത 2021 ജൂൺ 2 വരെ സൗജന്യമായി നീട്ടിനൽകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സന്ദർശന വിസകൾക്കും ബാധകമായ ഈ തീരുമാനം 2021 ജൂൺ 2 വരെ ഫീസില്ലാതെ ഒരു ഓട്ടോമാറ്റിക് എക്സ്റ്റൻഷനിൽ ഉൾപ്പെടുന്നുവെന്ന് പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

കോവിഡ് മൂലം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. എൻ.ഐ.സിയുമായി ബന്ധപ്പെട്ട് ജവാസാത്ത് ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കും.

2021 ജൂൺ രണ്ടുവരെയുള്ള റീ-എൻട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയാണ് നീട്ടികൊടുക്കുക. നിലവിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കഴിയുന്നവരുടെ റീ-എൻട്രിയും ഇഖാമയുമാണ് സൗജ്യന്യമായി പുതുക്കുന്നത്. നിലവിൽ സൗദിയിൽ കഴിയുന്ന, വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ വിസിറ്റ് വിസയും പുതുക്കും.

കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്തും രേഖകൾ ഇങ്ങനെ പുതുക്കി നൽകിയിരുന്നു.

 

error: Content is protected !!