ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ രോഗബാധ കുറയുന്നു ; പുതിയതായി 1.96 ലക്ഷത്തിലധികം കോവിഡ് കേസുകളും, 3,511 മരണങ്ങളും

india covid 19 updates_May_25

ഇന്ത്യയിൽ രോഗബാധ കുറയുന്നു, പുതിയതായി 1,96,427 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,511 പേര്‍ കോവിഡ് മൂലം മരിച്ചു. 3,26,850 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,69,48,874 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,40,54,861 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,07,231 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 25,86,782 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 19,85,38,999 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!