അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

കോവിഡ് -19 : യുഎഇയിൽ ഗ്രേഡ് 12 പരീക്ഷകൾക്കായി പ്രത്യേക മുൻകരുതൽ നടപടികൾ

Covid-19: Special Precautionary Measures for Grade 12 Examinations in the UAE_DubaiVartha_UAE_Malayalamnews

യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും (എം‌ഇ‌ഇ) നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (എൻ‌സി‌ഇ‌എം‌എ) ചേർന്ന് 2021 ജൂണിൽ നടക്കുന്ന ഗ്രേഡ് 12 പരീക്ഷകൾക്കായുള്ള ദേശീയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു.

പൊതു, സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും തൊഴിലാളികൾക്കും സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നതിനായി ഒരു കൂട്ടം മുൻകരുതൽ നടപടികളാണ് നടപ്പിലാക്കുന്നത്.

പ്രോട്ടോക്കോൾ അനുസരിച്ച്, ഗ്രേഡ് 12 വിദ്യാർത്ഥികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ, സപ്പോർട്ട് സ്റ്റാഫ്, ക്ലീനിംഗ്, കാറ്ററിംഗ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരുൾപ്പെടെ ജൂൺ 8, 2021 ചൊവ്വാഴ്ചയും ജൂൺ 13 ഞായറാഴ്ചയും നാല് ദിവസത്തിനകത്ത് എടുത്ത നെഗറ്റീവ് പിസിആർ പരിശോധന ഫലം ഹാജരാക്കേണ്ടതുണ്ട്. പരീക്ഷക്ക് 30 മിനിറ്റ് മുമ്പ് സ്കൂളുകളിൽ എത്തുന്നതും ടെസ്റ്റിന് 60 മിനിറ്റ് മുമ്പ് സ്കൂൾ ഗേറ്റുകൾ തുറക്കുന്നതും ഉൾപ്പെടുന്ന പൊതു നിയന്ത്രണങ്ങളും പ്രോട്ടോക്കോളിൽ ഉൾപ്പെടും

മറ്റ് വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തുന്നത് തടയാൻ വിദ്യാർത്ഥികൾക്ക് കൂട്ടുപോകുന്ന രക്ഷകർത്താക്കൾ അവരുടെ വാഹനങ്ങളിലോ ബസുകളിലോ കഴിയണം. നിശ്ചയദാർഡ്യക്കാരായ വിദ്യാർത്ഥികളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവരും പിസിആർ പരിശോധനയ്ക്ക് വിധേയമാകുകയും എല്ലാ മുൻകരുതൽ നടപടികളും പാലിക്കുകയും വേണം.

കോവിഡ് ലക്ഷണങ്ങളോ മറ്റേതെങ്കിലും ശ്വസന ലക്ഷണങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നതും പ്രോട്ടോക്കോളിൽ വ്യക്‌തമാക്കുന്നു.

error: Content is protected !!